സൗദിയിൽ 91.79 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു
ജിദ്ദ: സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകളും ക്രിറ്റിക്കൽ കേസുകളും വീണ്ടും കുറഞ്ഞു. നിലവിൽ 21,815 ആക്റ്റീവ് കേസുകളും 1582 ക്രിറ്റിക്കൽ കേസുകളുമാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1310 പേർക്ക് കൂടി രോഗം ഭേദമായതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 91.79 ശതമാനം പേരും രോഗമുക്തരായി.
ഇന്നത്തെ റിപ്പോർട്ടിൽ സമീപ ദിനങ്ങളെ അപേക്ഷിച്ച് മരണ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 30 പേരാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ മൂലം മരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 3785 ആയി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
