Monday, September 23, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത; അവധിയിലുള്ളവരുടെ റി എൻട്രി വിസകൾ വീണ്ടും പുതുക്കിത്തുടങ്ങി

ജിദ്ദ: സൗദി പ്രവാസികൾക്ക് വീണ്ടും ആശ്വാസമേകിക്കൊണ്ട് ജവാസാത്ത് അവധിയിൽ പോയ പ്രവാസികളുടെ റി എൻട്രി വിസകൾ വീണ്ടും പുതുക്കി നൽകിത്തുടങ്ങി.

അവസാനം സൗജന്യമായി പുതുക്കിയ ശേഷം ആഗസ്ത് 20 വരെയായിരുന്നു പലരുടെയും റി എൻട്രി വിസകൾ അവസാനിക്കുന്ന അവസാന തീയതി. എന്നാൽ ഇന്ന് പരിശോധിച്ചപ്പോൾ പലരുടെയും റി എൻട്രി വിസകൾ സെപ്തംബർ 30 വരെ വീണ്ടും പുതുക്കിയതായാണു കാണാൻ സാധിക്കുന്നത്.

അബ്ഷിർ വഴിയും മുഖീം വഴിയും സ്പോൺസർമാർ മുഖേന ഒരു മാസത്തിനു 100 റിയാൽ വീതം അടച്ചാൽ റി എൻട്രി വിസ കാലാവധി പുതുക്കി നൽകിയിരുന്നെങ്കിലും ആയിരക്കണക്കിനു പ്രവാസികൾ ജവാാസാത്ത് ഓട്ടോമാറ്റിക്കായി പുതുക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

നാട്ടിലായതിനാൽ പലർക്കും സ്പോൺസർമാരുമായി ബന്ധപ്പെടുന്നതിനും പുതുക്കാൻ ആവശ്യപ്പെടുന്നതിനുമെല്ലാം ധാരാളം പരിമിതികൾ ഉള്ളതായിരുന്നു കാരണം.

ഏതായാലും റി എൻട്രി വിസകൾ വീണ്ടും ഓട്ടോമാറ്റിക്കായി പുതുക്കൽ ആരംഭിച്ചതോടെ നാട്ടിലുള്ള നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമാണു ലഭിച്ചിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്