Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ ആക്റ്റീവ് കേസുകളുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എണ്ണത്തിൽ വീണ്ടും കുറവ്

ജിദ്ദ: പുതുതായി 1148 പേർക്ക് കുടി രോഗമുക്തി ലഭിച്ചതോടെ സൗദിയിലെ ആകെയുള്ള കൊറോണ ബാധിതരിൽ 91.84 ശതമാനം പേരും സുഖം പ്രാപിച്ചു.

ഇന്നും ക്രിറ്റിക്കൽ കേസുകളും ആക്റ്റീവ് കേസുകളും കുറഞ്ഞിട്ടുണ്ട്. 21708 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1576 രോഗികളാണു ഗുരുതരാവസ്ഥയിലുള്ളത്.

മരണ നിരക്കിൽ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. 28 പേരാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 3813 ആയി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്