സൗദി പോലീസായി വേഷമിട്ട് വിദേശിയിൽ നിന്ന് വൻ തുക തട്ടിയ സ്വദേശി പൗരനും പാകിസ്താനിയും പിടിയിൽ
അൽ ഖസീം: പോലീസായി വേഷമിട്ട് ഒരു വിദേശിയിൽ നിന്ന് വൻ തുകയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കൊള്ള ചെയ്ത രണ്ട് പേർ പിടിയിലായതായി ഖസീം പോലീസ് അറിയിച്ചു.
ഒരു സൗദി പൗരനും പാകിസ്താനി പൗരനുമാണു കുറ്റ കൃത്യം നടത്തിയതെന്ന് പോലീസ് വാക്താവ് കേണൽ ബദർ അൽശുഹൈബാനി വ്യക്തമാക്കി.
ഇരുവരും വിദേശിയിൽ നിന്ന് 81,700 റിയാലും രണ്ട് മൊബൈൽ ഫോണും വ്യക്തിപരമായ രേഖകളുമെല്ലാം തട്ടിയെടുത്തിട്ടുണ്ട്.
അറസ്റ്റിലായപ്പോൾ പ്രതികളിൽ നിന്ന് 12,000 റിയാൽ കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതൽ നിയമ നടപടികൾക്കായി ഇരുവരെയും പബ്ളിക് പ്രൊസിക്യൂഷനു കൈമാറിയതായും പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
