തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് കാറ്റും മഴയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

നജ്രാൻ, ജിസാൻ, അസീർ, അൽബാഹ തുടങ്ങിയ പ്രവിശ്യകളിലും ഈസ്റ്റേൺ പ്രവിശ്യയിലെയും റിയാദ് പ്രവിശ്യയിലെയും ദക്ഷിണ ഭാഗങ്ങളിലും ഇടി മിന്നലും കാറ്റും മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഈസ്റ്റേൺ പ്രൊവിൻസിലും റിയാദിലും ഖസീമിലും ഹായിലും അൽ ജൗഫിലും നോർത്തേൺ ബോഡറിൻ്റെ ചില ഭാഗങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്