Friday, September 27, 2024
Saudi ArabiaTop Stories

9 സാഹിർ കാമറകൾ തകർത്ത 2 സൗദികൾ അറസ്റ്റിൽ

ജിദ്ദ: 9 സാഹിർ കാമറകൾ തകർത്ത രണ്ട് സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യാ പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.

ഇരുപതിനും മുപ്പതിനും മുകളിൽ പ്രായമുള്ള പ്രതികൾ അൽ ഖുർമ-തുർബ റോഡിൽ സ്ഥാപിച്ചിരുന്ന കാമറകളാണു തകർത്തത്.

ഇരുവരെയും കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും പോലീസ് മീഡിയാ വാക്താവ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്