സൗദിയിൽ 92.45 ശതമാനം കോറോണ ബാധിതരും സുഖം പ്രാപിച്ചു
ജിദ്ദ: സൗദിയിൽ ഇത് വരെ രോഗം സ്ഥിരീകരിച്ച 3,19,141 പേരിൽ 2,95,063 പേരും രോഗ മുക്തി നേടി.
പുതുതായി 822 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 1099 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.
33 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4015 ആയി ഉയർന്നു. 20,063 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1484 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
