Sunday, September 22, 2024
HealthU A E

യുഎഇയിൽ 1,007 പുതിയ കേസുകൾ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക്

യുഎഇ: രാജ്യത്ത് ആദ്യമായി 1,000 കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. 1,007 ആളുകൾക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

521 ആളുകൾക്ക് അസുഖം ഭേദമായപ്പോൾ ഒരു മരണവും റിപ്പോർട്ട് ചെയ്തു. 95,287 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

എങ്കിലും ലോകത്ത് ഏറ്റവും കുറവ് ശതമാനം മരണം റിപ്പോർട്ട് ചെയ്യപ്പെടുകയും ഉയർന്ന ശതമാനം ആളുകൾക്ക് രോഗം മാറുകയും ചെയ്യുന്നു രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. 0.5 ശതമാനം മരണം മാത്രമാണ് രാജ്യത്ത് ഉള്ളളത്. അസുഖം ഭേദപ്പെടൽ 90 ശതമാനം ആണ്.

രാജ്യത്ത് കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ ജനങ്ങൾ ഒരുമിച്ച് കൂടുന്നതും മാസ്ക് ധരിക്കാത്തതും രോഗ ബാധ വർധിക്കുന്നതിന് വലിയ കാരണമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q