Sunday, September 22, 2024
KuwaitTop Stories

കുവൈത്ത് അമീർ അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരി ശൈഖ് സ്വബാഹ് അഹ്മദ് അൽ ജാബിർ അൽ മുബാറക് അസ്വബാഹ് അന്തരിച്ചു.

കുവൈത്തി റോയൽ പാലസ് അമീരി ദീവാൻ ആണു ശൈഖ് സ്വബാഹിൻ്റെ മരണ വാർത്ത പുറത്ത് വിട്ടത്. 91 വയസ്സായിരുന്നു.

ഒരു ഓപറേഷനു ശേഷം തുടർ ചികിത്സകൾക്കായി കഴിഞ്ഞ ജൂലൈ മാസത്തിൽ അമേരിക്കയിലേക്ക് പോയതായിരുന്നു അമീർ.

അൽ ജഹ്റ പട്ടണത്തിൽ 1929 ജൂൺ 16 നായിരുന്നു ശൈഖ് സ്വബാഹ് ജനിച്ചത്. പൊതു പ്രവർത്തനങ്ങളുടെ പേരിൽ മാനുഷികതയുടെ പിതാവ് എന്ന പേരിലാണു അറബ് ലോകത്ത് ശൈഖ് സ്വബാഹ് അറിയപ്പെട്ടിരുന്നത്. 2006 ജനുവരി 29 നായിരുന്നു അദ്ദേഹം കുവൈത്ത് ഭരണാധികാരിയായി അധികാരമേറ്റത്.

ഏറെ സങ്കീർണ്ണതകൾ സൃഷ്ട്രിച്ച ഖത്തർ ഉപരോധമടക്കമുള്ള നിരവധി വിഷയങ്ങൾ പരിഹരിക്കുന്നതിനായി വലിയ പരിശ്രമങ്ങൾ ശൈഖ് സ്വബാഹ് നടത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q