Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്

ജിദ്ദ: കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തി.

ഇന്നത്തെ റിപ്പോർട്ടിൽ 539 പേർക്കാണു പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പുതിയ രോഗികളുടെ എണ്ണം 455 ആയിരുന്നു.

അതേ സമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഇന്നും വർദ്ധനവാണുള്ളത്. 696 പേർക്കാണു പുതുതായി രോഗമുക്തി ലഭിച്ചത്. ഇതോടെ സൗദിയിൽ ആകെ കൊറോണ ബാധിച്ചവരിൽ 95.31 ശതമാനം പേരും സുഖം പ്രാപിച്ചു കഴിഞ്ഞു.

10,906 രോഗികളാണു നിലവിൽ ചികിത്സയിലുള്ളത്. അതിൽ 1005 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 27 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4739 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q