ശൈഖ് നവാഫ് അഹ്മദ്; കുവൈത്തിന്റെ പുതിയ അമീർ
കുവൈത്ത് സിറ്റി: ഇന്ന് വിടപറഞ്ഞ ശൈഖ് സ്വബാഹ് അഹ്മദിന്റെ അർദ്ധ സഹോദരനും കുവൈത്ത് മിലിട്ടറിയുടെ കമാണ്ടറുമായ ശൈഖ് നവാഫ് അഹമദ് അൽജാബിർ സ്വബാഹ് കുവൈത്തിന്റെ പുതിയ അമീറായി ചുമതലയേൽക്കും.
83 വയസ്സുള്ള അമീർ, 2006 ൽ ശൈഖ് സ്വബാഹ് അധികാരത്തിൽ കയറിയപ്പോൾ അടുത്ത കിരീടാവകാശി ആയി നിശ്ചയിക്കപ്പെട്ടിരുന്നു.
കുവൈത്ത് അമീർ പദവി നൽകുന്നതിന്, അതിന് മുമ്പുണ്ടായിരുന്ന സാലിം കുടുംബത്തിനും ജാബിർ കുടുംബത്തിനും പരസ്പരം കൈമാറുന്ന അമീർ, ഡെപ്യൂട്ടി അമീർ ശൈലിയിൽ നിന്നും വിത്യസ്തമായായിരുന്നു ഇൗ പിൻഗാമിയെ നിശ്ചയിക്കൽ.
ജിസിസി രാജ്യങ്ങളുടെയും മറ്റ് അറബ് ദേശങ്ങളുടെയും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സഹോദരനൊപ്പം വലിയ സേവനങ്ങൾ കാഴ്ച വെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ നേതൃ പാടവവും പരിചയവും ഉപയോഗപ്പെടുത്തി നല്ലൊരു ഭാവി സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
