തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഫൈനലിലെത്തിയാൽ അൽ നസ്റിൻ്റെ ഓരോ കളിക്കാരനും ഒരു ലക്ഷം റിയാൽ വീതം പാരിതോഷികം നൽകുമെന്ന് സൗദി സ്പോർട്സ് മന്ത്രി

റിയാദ്: എ എഫ് സി ചാംബ്യൻസ് ലീഗ് 2020 ൻ്റെ ഫൈനലിൽ പ്രവേശിച്ചാൽ സൗദിയിലെ അൽ നസ്ർ ക്ളബിൻ്റെ ഓരോ കളിക്കാരനും ഒരു ലക്ഷം റിയാൽ വീതം പാരിതോഷികം നൽകുമെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ അൽ ഫൈസൽ രാജകുമാരൻ അറിയിച്ചു.

ഇന്നലെ നടന്ന ക്വാർട്ടറിൽ സൗദിയിലെത്തന്നെ അൽ അഹ് ലി ക്ളബിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് അൽ നസ്ർ സെമി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

ഖത്തറിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ അബ്ദുൽ ഫത്താഹ് അസീരിയും ഗ്വാൺസാലോ നിക്കോളാസ് മാർട്ടിനെസുമാണു അൽ നസ് റിനു വേണ്ടി ഗോളുകൾ നേടിയത്.

സെമി ഫൈനലിൽ ഇറാൻ ക്ളാബായ പെർസ്പോലിസുമായാണു സൗദി ക്ളബായ അൽ നസ്റിനു ഏറ്റു മുട്ടേണ്ടി വരിക.

ഇന്നലെ നടന്ന രണ്ടാം ക്വാർട്ടർ മത്സരത്തിൽ പെർസ്പോലിസ് ഉസ്ബെകിസ്ഥാൻ ക്ളബായ പക്താകോറിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്