ഒരു അഡ്വക്കറ്റ് പോലും അവിടെയുണ്ടാകില്ല; ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴിയുള്ള ലോകത്തെ ആദ്യത്തെ ലോ ഓഫിസ് പദ്ധതിയുടെ പ്രഥമ മോഡൽ നിയോമിൽ ആരംഭിച്ചു
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴിയും സോളാർ എനർജിയും ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ലോ ഓഫീസ് പദ്ധതിയുടെ പ്രഥമ മോഡൽ നിയോമിൽ ആരംഭിച്ചതായി മക്കൽ ലോയേഴ്സ് ആൻ്റ് നോട്ടറീസ് കമ്മിറ്റി ചെയർമാൻ ബദ്ർ അൽ റോഖി അറിയിച്ചു.
ഒരു അഡ്വക്കറ്റ് പോലും ഓഫീസിൽ ജോലി ചെയ്യില്ല. അതേ സമയം എല്ലാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി പ്രവർത്തിക്കുകയും ചെയ്യും.
മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ ശക്തമായ പിന്തുണയുടെ ബലത്തിൽ ലീഗൽ പ്രഫഷൻ്റെ ഭാവി തന്നെ മാറ്റുന്ന തരത്തിലുള്ള നവീന പദ്ധതികളാണു വിഷൻ 2030 ൻ്റെ ഭാഗമായി നിയോമിൽ നടപ്പിലാക്കുന്നതെന്നും ബദ് അൽ റോഖി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa