തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിൽ കൊറോണ മരണം 14; രോഗം സ്ഥിരീകരിച്ചത് 383 പേർക്ക്

ജിദ്ദ: സൗദിയിൽ പുതുതായി 383 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 397 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.05 ശതമാനം പേരും രോഗമുക്തരായിക്കഴിഞ്ഞു.

നിലവിൽ 8315 രോഗികളാണു ചികിത്സയിലുള്ളത്. അതിൽ 796 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 പേർ കൂടി കൊറോണ മൂലം മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5264 ആയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്