തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ കടകളിൽ കയറി തോക്ക് ചൂണ്ടിയും മർദ്ദിച്ചും കൊള്ള നടത്തിയ സൗദി പൗരന്മാർ പിടിയിൽ; കൊള്ള നടത്തുന്ന വീഡിയോ കാണാം

റിയാദ്: കടകളിൽ കയറി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും കൊള്ള നടത്തിയ 4 സൗദി പൗരന്മാരെ റിയാദ് പ്രവിശ്യാ പോലീസ് പിടി കൂടി.

ഇവർ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ ബാഗുകൾ തട്ടിപ്പറിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

20 നും 40 നും ഇടയിൽ പ്രായമുള്ള പ്രതികൾ ഇത്തരം നിരവധി കുറ്റ കൃത്യങ്ങളിൽ ഭാഗമായിട്ടുണ്ടെന്നും പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് വാക്താവ് പറഞ്ഞു. പ്രതികൾ കടകളിൽ കയറി കൊള്ള നടത്തുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്