ഇഖാമ കാലാവധി അവസാനിക്കുന്നത് വരെയുള്ള കാലയളവിലേക്ക് റി എൻട്രി വിസ ഇഷ്യു ചെയ്യാമെന്ന് ജവാസാത്ത്
ജിദ്ദ: ഒരാളുടെ ഇഖാമ കാലാവധി അവസാനിക്കുന്നത് വരെയുള്ള കാലയളവിലേക്ക് റി എൻട്രി വിസ ഇഷ്യു ചെയ്യാമെന്ന് സൗദി ജവാസാത്ത് ഒരു ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
14 മാസം ഇഖാമാ കാലാവധിയുള്ള തനിക്ക് 10 മാസത്തെ റി എൻട്രി വിസ ഇഷ്യു ചെയ്യാൻ സാധിക്കുമോ എന്ന ഒരു വിദേശിയുടെ ചോദ്യത്തിനായിരുന്നു ജവാസാത്ത് മറുപടി പറഞ്ഞത്.
വിസിറ്റിംഗ് വിസയിലെത്തിയയാളുടെ വിസ ഇഖാമയിലേക്ക് മാറ്റാൻ സാധിക്കില്ലെന്നും സൗദിക്ക് പുറത്തുള്ളയാൾക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ നിലവിലെ സിസ്റ്റം അനുവദിക്കുന്നില്ലെന്നും ജവാസാത്ത് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
