തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത: സൗദി എയർലൈൻസ് കേരളത്തിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചു

ജിദ്ദ: ഏറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൗദി പ്രവാസികൾക്ക് ആശ്വാസമായിക്കൊണ്ട് സൗദി എയർലൈൻസിൻ്റെ ഔദ്യോഗിക പ്രഖ്യാപനം.

ഇന്ത്യയടക്കം വിവിധ രാഷ്ട്രങ്ങളിലെ നഗരങ്ങളിലേക്കാണു സൗദിയയുടെ നവംബർ മാസത്തിലെ സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ത്യയിൽ കൊച്ചി, ഡെൽഹി, മുംബൈ എന്നീ നഗരങ്ങളിലേക്കാണു നവംബർ മുതൽ സൗദിയയുടെ സർവീസുകൾ ഉണ്ടായിരിക്കുക.

ജിദ്ദ എയർപോർട്ടിലെ ടെർമിനൽ 1 ലേക്കും തിരിച്ചും മാത്രമായിരിക്കും വിമാന സർവീസുകൾ ഉണ്ടായിരിക്കുക എന്ന് ഔദ്യോഗിക അറിയിപ്പിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

സൗദി എയർലൈൻസ് സർവീസുകൾ പുനരാരംഭിക്കുന്നതോടെ നാട്ടിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു പ്രവാസികൾക്ക് നേരിട്ടുള്ള മടക്ക യാത്ര സാധ്യമായിരിക്കുകയാണ്.

Update: 26/10/2020 8:00 AM

സൗദി പ്രവാസികളെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് വിമാന സർവീസ് പുനരാരംഭിക്കുമെന്ന അറിയിപ്പ് സൗദി എയർലൈൻസ് പിൻവലിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്