സൗദിയിൽ പുതിയ കൊറോണ രോഗികൾ 395; മരണം 17
ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 395 പേർക്ക്. അതേ സമയം 417 പേർ സുഖം പ്രാപിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.06 ശതമാനവും രോഗമുക്തരായി.
നിലവിൽ 8276 രോഗികളാണു ചികിത്സയിലുള്ളത്. അതിൽ 788 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ മരണം 5281 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
