സൗദിയിൽ കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചതിനു ശിക്ഷാ നടപടി പുറപ്പെടുവിച്ച് 60 ദിവസത്തിനകം പരാതി നൽകാം
റിയാദ്: കൊറോണ പ്രതിരോധ നിയമ ലംഘനത്തിനു ശിക്ഷാ നടപടി പുറപ്പെടുവിച്ച് 60 ദിവസത്തിനകം പരാതി നൽകാമെന്ന് പ്രത്യേക സമിതി അറിയിച്ചു.
തെറ്റായ രീതിയിലാണു നിയമ ലംഘനത്തിനു ശിക്ഷ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ബോധ്യമുള്ളവർക്ക് ഇത് ആശ്വാസമായേക്കും.
കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മാസ്ക്ക് ധരിക്കാതിരിക്കുന്നവർക്കും കൂട്ടം കൂടുന്നവർക്കുമെല്ലാം വൻ പിഴയും ആവർത്തിച്ചാൽ തടവുമെല്ലാം ശിക്ഷാ നടപടികളിൽ ഉൾക്കൊള്ളുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്ക് അധികൃതർ വീണ്ടും ശതമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായുള്ള പരിശോധനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa