രാഷ്ട്രീയം മറന്ന് കാരുണ്യഹസ്തവുമായി സൗദി; തുർക്കി ജനതക്ക് സഹായമെത്തിക്കാൻ സൽമാൻ രാജാവിൻ്റെ ഉത്തരവ്
റിയാദ്: രാഷ്ട്രീയ സംഘർഷങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊന്നും മാനുഷികതയുടെ മുന്നിൽ ഒന്നുമല്ലെന്ന് വീണ്ടും തെളിയിക്കുകയാണു സൗദി ഭരണാധികാരി സല്മാൻ രാജാവ്.
തുർക്കിയിലെ ഭൂചലനത്തിൽ ഇരകളായവർക്ക് അടിയന്തരമായി മാനുഷിക, വൈദ്യ, അഭയ സഹായങ്ങൾ നൽകാനാണു രാജാവ് ഉത്തരവിട്ടിരിക്കുന്നത്.
രാജാവിൻ്റെ നിർദ്ദേശപ്രകാരം കിംഗ് സല്മാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻ്റ് റിലീഫ് സെൻ്ററായിരിക്കും തുർക്കി ജനതക്ക് ആവശ്യമായ സഹായങ്ങൾ നൽകുക.
തുർക്കിയുമായി രാഷ്ട്രീയ സംഘർഷങ്ങൾ നില നിൽക്കുന്നതിനിടയിലും ഇസ്മിറിൽ ഭൂചലനത്തിൽ എല്ലാം നഷ്ടപ്പെട്ട തുർക്കി ജനതക്ക് സഹായമെത്തിക്കാനുള്ള സല്മാൻ രാജാവിൻ്റെ താത്പര്യം അദ്ദേഹത്തിൻ്റെ ഹൃദയ വിശാലതയെയാണു സൂചിപ്പിക്കുന്നത്.
തുർക്കിയിലെ ഇസ്മിറിലുണ്ടായ വൻ ഭൂചലനത്തിൽ 116 പേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa