സൗദിയിൽ പീഡിപ്പിക്കപ്പെടുകയോ മനുഷ്യക്കടത്തിരയാകുകയോ ചെയ്യുന്നുണ്ടോ? ‘കുല്ലുനാ അമ്ന്’ തുണക്കുണ്ട്
ജിദ്ദ: സൗദിയിൽ ആരെങ്കിലും പീഡിപ്പിക്കപ്പെടുകയോ മനുഷ്യക്കടത്തിനിരയാകുകയോ ചെയ്യുന്നുണ്ടെങ്കിലും കുല്ലുനാ അമ്ൻ ആപ് വഴി റിപ്പോർട്ട് ചെയ്യാമെന്ന് സൗദി പബ്ളിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ അറിയിച്ചു.
സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനായാണു കുല്ലുനാ അമ്ൻ ആപ് തയ്യാറാക്കിയിട്ടുള്ളത്.
പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന എന്ത് കാര്യങ്ങളും ആപ് വഴി വീഡിയോ ആയോ ഓഡിയോ ആയോ ചിത്രങ്ങൾ ആയോ സുരക്ഷാ വിഭാഗത്തിനു കൈമാറാൻ ആർക്കും സാധിക്കും.
കുല്ലുനാ അമ്ന് ആപ് ഡൗൺലോഡ് ചെയ്യാൻ https://play.google.com/store/apps/details?id=sa.gov.moi.securityinform&hl=en_US&gl=US എന്ന ലിങ്ക് ക്ളിക്ക് ചെയ്താൽ മതി.
കുറ്റകൃത്യങ്ങളെക്കുറിച്ചും മറ്റും ആപ് വഴിയും 999 എന്ന എമർജൻസി നംബറിലും മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ 911 എന്ന നംബറിലും സുരക്ഷാ വിഭാഗത്തിനു റിപ്പോർട്ട് നൽകാൻ സ്വദേശികൾക്കും വിദേശികൾക്കും സാധ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa