കർമ്മ വീഥിയിൽ ചരിത്രം രചിച്ച സൽമാൻ രാജാവിൻ്റെ അധികാരാരോഹണത്തിനു ആറ് വർഷം
ജിദ്ദ: ഹിജ്രി കലണ്ടർ പ്രകാരം സൗദി ഭരണാധികാരിയായി സല്മാൻ രാജാവ് അധികാരത്തിലേറിയതിൻ്റെ ആറാം വാർഷികം ആഘോഷിക്കുകയാണു സൗദി ജനത.
മാറ്റത്തിൻ്റെ വിപ്ളവം രചിച്ച ആറു വർഷങ്ങളായിരുന്നു സൗദിയിലെ ജനങ്ങളും അറബ് സമൂഹം ആഗോള ജനതയും സല്മാൻ രാജാവിൻ്റെ ഭരണകാലത്ത് ദർശിച്ചത്.
അനിവാര്യമായ മാറ്റങ്ങൾ, കാലത്തിനോടൊപ്പം സഞ്ചരിക്കാൻ രാജ്യത്തെയും തൻ്റെ ജനതയെ പ്രാപ്തരാക്കുന്നതിനുള്ള ശ്രമങ്ങൾ, ലോകത്തിനു മാതൃകയാകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം സല്മാൻ രാജാവിൻ്റെ ഭരണത്തെ വ്യത്യസ്തമാക്കി.
ലോകത്തെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയായ നിയോം, ലോകത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ ഖിദിയ, ടൂറിസം മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങി റെഡ്സീ പ്രൊജക്റ്റ് തുടങ്ങി നിരവധി വൻ കിട പ്രൊജക്റ്റുകളും മറ്റു നിരവധി പദ്ധതികളും സല്മാൻ രാജാവിൻ്റെ ഭരണ കാലത്ത് ഉണ്ടായ ആശയങ്ങളായിരുന്നു.
വനിതാ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച് കൊണ്ടുള്ള ചരിത്രപരമായ തീരുമാനങ്ങൾക്ക് പുറമെ വിദേശികൾക്ക് സൗദിയിൽ നിന്ന് പുറത്ത് പോകുന്നതിനും തൊഴിൽ മാറ്റത്തിനും സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള ഏറ്റവും പുതിയ തീരുമാനം വരെ ഈ ഭരണകൂടത്തിൻ്റെ വ്യക്തമായ കാഴ്ചപ്പാടിലുള്ള തീരുമാനങ്ങളിൽ പെട്ടതായിരുന്നു.
വിദേശ നിക്ഷേപകരെ ആകർഷിക്കാനായി ഏകദേശം ഒരു സൗദി പൗരനു ലഭിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്ന സ്പെഷ്യൽ ഇഖാമ സംവിധാനം കൊണ്ട് വന്നതും, കായിക മേഖലയിലും മറ്റും ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി പ്രോഗ്രാമുകൾക്കും മറ്റും വേദിയായതും ശ്രദ്ധേയമാണ്.
റിയാദ് ഫെസ്റ്റ് പോലുള്ള വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് സൗദി ജനതക്ക് രാജ്യത്തിനകത്ത് തന്നെ വിനോദങ്ങൾ ഒരുക്കിക്കൊണ്ട് ഒന്നും അപ്രാപ്യമല്ലെന്ന് തെളിയിക്കാനും ഈ ഭരണകൂടത്തിനു സാധിച്ചു.
വിവിധ പദ്ധതികളിൽ ആഗോള തലത്തിൽ തന്നെ ശ്രദ്ധേയരായ കംബനികൾക്ക് നിക്ഷേപാവസരമൊരുക്കിയതും സോവറിൻ വെൽത്ത് ഫണ്ട് ഉണ്ടാക്കി സൗദിക്ക് പുറത്തുള്ള നിരവധി കംബനികളിൽ നിക്ഷേപമിറക്കിയും സൗദി ആരാംകോയിൽ വിദേശ നിക്ഷേപകർക്ക് അവസരമൊരുക്കിയും ഭരണകൂടം പുരോഗമനമപരമായ തീരുമാനങ്ങൾ സ്വീകരിച്ചു.
എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ എണ്ണേതര മേഖലകളിൽ കൂടി വരുമാനം കണ്ടെത്താൻ സല്മാൻ രാജാവിൻ്റെയും കിരീടാവകാശിയുടെയും നേതൃത്വത്തിലുള്ള ഭരണകൂടം നിരവധി പദ്ധതികളാണു ആവിഷ്ക്കരിച്ചിട്ടുള്ളത്.
വിവിധ പദ്ധതികളിൽ സൗരോർജ്ജത്തിനു വലിയ പ്രാധ്യാനം നൽകുന്നത് ഊർജ്ജ സംരക്ഷണത്തിൽ ഈ ഭരണകൂടത്തിനുള്ള് കരുതലിൻ്റെ ഒരുദാഹരണം മാത്രമാണെന്ന് പറയാം.
ജീവകാരുണ്യ മേഖലയിൽ ലോകത്ത് മറ്റൊരു രാജ്യത്തിനു അവകാശപ്പെടാൻ സാധിക്കാത്ത വിധം സഹായങ്ങൾ നൽകിക്കൊണ്ട് കിംഗ് സല്മാൻ റിലീഫ് സെൻ്റർ വേറിട്ട് നിൽക്കുന്നു.
സമസ്ത മേഖലകളിലും സൗദി ജനതയും അറബ് സമൂഹവും ഇത് വരെ ദർശിച്ചിട്ടില്ലാത്ത വൻ മാറ്റങ്ങൾക്കാണു സല്മാൻ രാജാവിൻ്റെ ഭരണ കാലം സാക്ഷിയായിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa