ഗൾഫിലേക്ക് പോകുന്നവർ മറ്റുള്ളവരുടെ സാധനങ്ങൾ കൊണ്ട് പോകുമ്പോൾ സൂക്ഷിക്കുക; ഹൽവക്കുള്ളിൽ കഞ്ചാവൊളിപ്പിച്ച് ഗൾഫിലേക്ക് കടത്താൻ ശ്രമിച്ചതിന് മലയാളി യുവാവ് പിടിയിൽ
കൊച്ചി: ഹൽവക്കുള്ളിലാക്കി ഗൾഫിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് യുവാവ് നെടുംബാശേരിയിൽ പിടിയിലായി.
കഴിഞ്ഞ ദിവസം ബഹ്രൈനിലേക്ക് പോകാനായി നെടുംബാശേരിയിൽ എത്തിയ കാസർകോഡ് സ്വദേശിയായ യുവാവാണു സി ഐ എസ് എഫിൻ്റെ പിടിയിലായത്.
എയർപോർട്ടിൽ ബാഗേജ് പരിശോധനക്കിടെയായിരുന്നു സംശയം തോന്നിയതിനാൽ ഹൽവപ്പൊതി തുറന്ന് പരിശോധിച്ചത്.
ബഹ്രൈനിലുള്ള കൂട്ടുകാരനു നൽകാനായി കൂട്ടുകാരൻ്റെ ബന്ധുക്കൾ തന്നെ ഏൽപ്പിച്ചതാണു ഹൽവയെന്നും ഹൽവക്കുള്ളിൽ കഞ്ചാവുള്ള വിവരം അറിയില്ലായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
ഗൾഫിലുള്ളവർക്ക് കൊടുക്കാനായി നൽകുന്ന പല വസ്തുക്കളിലും ഇത് പോലുള്ള നിരോധിത വസ്തുക്കൾ രഹസ്യമായി ഒളിപ്പിച്ച് പലരും കടത്താൻ ശ്രമിക്കുകയും നിരപരാധികൾ പിടിക്കപ്പെടാറുമുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ കുടുങ്ങാതിരിക്കാൻ ഒന്നുകിൽ ഒരു സാധനവും കൊണ്ട് പോകാതിരിക്കുക, അല്ലെങ്കിൽ തന്ന് വിടുന്ന സാധനം സൂക്ഷമമായി പരിശോധിക്കാൻ മടി കാണിക്കാതിരിക്കുക. കാരണം ഗൾഫിൽ ഇത്തരം വസ്തുക്കളുമായി വന്നിറങ്ങിയാൽ പിന്നീട് പുറം ലോകം കാണില്ലെന്നോർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa