Friday, November 15, 2024
Saudi ArabiaTop Stories

ഇനി മറ്റേതെങ്കിലും രാജ്യത്തേക്ക് പറക്കുന്നതിനിടയിൽ വെറും 300 റിയാൽ മുടക്കിയാൽ സൗദിയിലിറങ്ങി നാല് ദിവസം കറങ്ങാം

റിയാദ്: സൗദിയിൽ 96 മണിക്കൂർ വരെ തങ്ങാൻ സാധ്യമാകുന്ന ട്രാൻസിറ്റ് വിസ സംവിധാനത്തിനു സൗദി മന്ത്രി സഭ അംഗീകാരം നൽകി.

കര, കടൽ, വ്യോമ മാർഗ്ഗങ്ങളിലൂടെ സൗദി വഴി കടന്ന് പോകുന്നവർക്ക് പുതിയ സംവിധാനത്തിൻ്റെ പ്രയോജനം ലഭിക്കും.

48 മണിക്കൂർ മുതൽ 96 മണിക്കൂർ വരെ തങ്ങാൻ അനുവദിക്കുന്നതാണു വിസകൾ. 48 മണിക്കൂർ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂർ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണു ഫീസ് ഈടാക്കുക.

സൗദി വഴി മറ്റേതെങ്കിലും രാജ്യത്തേക്ക് പറക്കുന്നതിനിടയിൽ സൗദിയിലിറങ്ങാനും അത്യാവശ്യ സന്ദർശനങ്ങളും മറ്റും നടത്താനും ട്രാൻസിറ്റ് വിസകൾ വലിയ ഉപകാരമാകും.

ഇത് സന്ദർശകർക്ക് പ്രയോജനം ചെയ്യുന്നതിനു പുറമെ സൗദി സാമ്പത്തിക മേഖലക്കും വലിയ മുതൽക്കൂടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്