അൽബാഹയിൽ രാത്രി യാത്രക്കിടെ കാർ രണ്ട് കഴുതകളെ ഇടിച്ച വീഡിയോ വേദനാജനകമായി
അൽബാഹ പ്രവിശ്യയിലെ ഒരു റോഡിൽ രാത്രി യാത്രക്കിടെ ഒരു കാർ രണ്ട് കഴുതകളെ ഇടിച്ച വീഡിയോ വേദനാജനകമായി.
കാറിനകത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിലാണു അപകടത്തിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.
കാറിടിച്ച രണ്ട് കഴുതകളും ചത്തിട്ടുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കാറിൻ്റെ ബോഡിയിൽ അവയുടെ രക്തവും വ്യാപിച്ചിട്ടുണ്ട്.
അതോടൊപ്പം അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേൽക്കുകയും കാറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa