സൗദിയിൽ 97.10 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു
ജിദ്ദ: പുതുതായി 249 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,57,872 ആയി.
അതേ സമയം 337 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 97.10 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 4440 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 632 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5919 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
