സൗദിയിൽ കഴിഞ്ഞ വർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായ ഏരിയകളിൽ അതി സാഹസികത കാണിച്ചവർക്ക് സംഭവിച്ച ദുരന്തങ്ങളുടെ വീഡിയോ ഷെയർ ചെയ്ത് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്
റിയാദ്: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ സിവിൽ ഡിഫൻസിൻ്റെ നിർദ്ദേശങ്ങൾ സ്വദേശികളും വിദേശികളും അനുസരിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ആവശ്യപ്പെട്ടു.
വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിലും താഴ്വരകളിലും മറ്റും വാഹനങ്ങളുമായി സഞ്ചരിക്കരുതെന്ന് സിവിൽ ഡിഫൻസ് വീണ്ടും ഓർമ്മിപ്പിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ സിവിൽ ഡിഫൻസിൻ്റെ നിർദ്ദേശങ്ങൾ ലംഘിച്ച് അതി സാഹസികത കാണിച്ചവർക്ക് സംഭവിച്ച അപകടങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു കൊണ്ടാണു സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
വെള്ളപ്പൊക്കത്തിൻ്റെ അടുത്ത ഇര നീയാകാതിരിക്കുക എന്ന സന്ദേശവുമായാണു സിവിൽ ഡിഫൻസ് പഴയ അപകടങ്ങളുടെ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa