സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകൾ കുത്തനെ താഴ്ന്നു
ജിദ്ദ: സൗദിയിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ താഴ്ന്നു. നിലവിൽ 3,777 പേർ മാത്രമാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 577 പേർ ഗുരുതരാവസ്ഥയിലാണുള്ളത്
പുതുതായി സൗദിയിൽ 209 പേർക്ക് മാത്രമാണു കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 289 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5977 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
