Monday, September 30, 2024
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ വില കുറച്ചു

ജിദ്ദ: രാജ്യത്തെ പെട്രോൾ വിലയിൽ നേരിയ കുറവ്‌ വരുത്തി സൗദി ആരാംകോ അടുത്ത ഒരു മാസത്തേക്കുള്ള പുതിയ നിരക്ക് പ്രഖ്യാപിച്ചു.

91 പെട്രോളിന് ലിറ്ററിനു 1:42 റിയാലും 95 പെട്രോളിന് ലിറ്ററിനു 1:55 റിയാലുമായിരിക്കും പുതിയ നിരക്ക്.

നേരത്തെ 91 പെട്രോളിന് ലിറ്ററിനു 1:44 ഉം 95 പെട്രോളിന് ലിറ്ററിനു 1:58 ഉം ആയിരുന്നു നിരക്ക്.

ഡിസംബർ 11 മുതൽ ജനുവരി 10 വരെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ ഉണ്ടാകുക.

അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതി വിലക്കനുസൃതമായിട്ടാണു എല്ലാ മാസവും 10 ആം തീയതി സൗദിയിലെ ആഭ്യന്തര വിപണിയിലെ പെട്രോൾ വില പുന:നിശ്ചയിക്കാറുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്