ജിസാനിൽ യുവാവ് പിതാവിനെ കുത്തിക്കൊന്നു
ജിസാൻ : സൗദിയിലെ ജിസാൻ പ്രവിശ്യയിലെ സ്വബിയയിലെ ഒരു ഗ്രാമത്തിൽ ഇന്ന് നടന്ന കൊലപാതകം സൗദി സമൂഹത്തെ ഞെട്ടിച്ചു.
സ്വബിയയിലെ മുഷാഹ ഗ്രാമത്തിൽ ഒരു യുവാവ് തന്റെ പിതാവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സ്വബിയ സുരക്ഷാ വിഭാഗം ഉടൻ സംഭവ സ്ഥലത്തെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു.
തുടർ നടപടികൾക്കായി പിതാവിന്റെ മൃതദേഹം സ്വബിയ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
