Sunday, November 24, 2024
Saudi ArabiaTop Stories

കോവിഡ് വാക്സിൻ രെജിസ്റ്റ്രേഷൻ പെട്ടെന്ന് നടത്തണമെന്ന് സൗദി ആരോഗ്യമന്ത്രിയുടെ ആഹ്വാനം

ജിദ്ദ: കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

വാക്സിൻ ലഭ്യമാകുന്നതിനു ഇപ്പോൾ സ്വിഹതീ ആപ് വഴി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും രെജിസ്റ്റർ ചെയ്യാം.

എല്ലാവരും വാക്സിൻ രെജിസ്റ്റ്രേഷൻ പെട്ടെന്ന് നടത്തണമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ: തൗഫീഖ് അൽ റബീഅ ആഹ്വാനം ചെയ്തു. സ്വന്തം ശരീരത്തെയും കുടുംബക്കാരെയും വൈറസിൽ നിന്ന് പ്രതിരോധിക്കാൻ ഇത് അത്യാവശ്യമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ഈ മാസാവസാനമാണു സൗദിയിൽ വാക്സിൻ നൽകൽ ആരംഭിക്കുക. മൂന്ന് ഘട്ടങ്ങളിലായാണു വാക്സിൻ നൽകുകയെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വൈകാതെ തവക്കൽനാ ആപ് വഴിയും രെജിസ്റ്റ്രേഷൻ സൗകര്യം ലഭ്യമാകും.

സൗദിയിൽ 142 പേർക്കാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത് . അതേ സമയം 201 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.

നിലവിൽ 3093 പേരാണ് ചികിത്സയിൽ കഴിയുന്നത്. 10 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 6069 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്