സൗദിയിൽ ആശ്രിത ലെവി വീണ്ടും ചർച്ചയാകുന്നു; പ്രത്യാഘാതങ്ങൾ പഠിക്കണമെന്ന് ശൂറാ അംഗങ്ങൾ
റിയാദ്: വിദേശ തൊഴിലാളികളുടെ ആശ്രിതർക്ക് ഏർപ്പെടുത്തിയ ആശ്രിത ലെവി വീണ്ടും ശൂറാ കൗൺസിൽ അംഗങ്ങൾക്കിടയിൽ ചർച്ചകൾക്ക് വിധേയമാക്കുന്നു.
ആശ്രിത ലെവിയുടെ പ്രത്യാഘാതങ്ങൾ പഠിക്കണമെന്ന് ചില ശൂറാ അംഗങ്ങൾ കൗൺസിലിൽ നടന്ന ചർച്ചക്കിടെയാണു ആവശ്യപ്പെട്ടത്.
ആവശ്യത്തിലധികം വിദേശികൾ രാജ്യത്ത് കഴിയുന്നുവെന്ന വാദം മാറ്റി വെച്ച് ആശ്രിത ലെവി സമൂഹിക സാംബത്തിക മേഖലകളിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കണമെന്നാണു ശൂറാം അംഗങ്ങൾ ബന്ധപ്പെട്ട മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa