തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനിടെ മുഅദ്ദിനെ കഴുത്തിനു കുത്തിക്കൊലപ്പെടുത്തി; പള്ളിക്കകം ചോരക്കളമായി

ജിദ്ദ: ജിദ്ദയിലെ ഹറാസാത്തിൽ ഇശാ ബാങ്ക് വിളിക്കുന്നതിനിടെ മൂഅദ്ദിനെ അക്രമികൾ കഴുത്തിനു കുത്തിക്കൊലപ്പെടുത്തി.

ബാങ്ക് വിളിക്കുന്നതിനിടെ പള്ളിയിൽ കയറിയ രണ്ട് പ്രദേശവാസികളാണു അഹ്മദ് സഹ്രാനി എന്ന 60 കാരനായ മൂഅദ്ദിനെ കൊലപ്പെടുത്തിയത്.

കൊലപാതകത്തെത്തുടർന്ന് പള്ളിക്കകം ചോരക്കളമായിത്തീർന്നുവെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകികളിൽ ഒരാൾ കീഴടങ്ങി. മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നുണ്ട്.

നിഷ് ഠൂരമായ കൊലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണം മക്ക പോലീസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/L9Oi3ydumzn5VPYRnMTr3A

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്