Monday, September 23, 2024
Dammam

തനിമ സമൂഹ മാധ്യമ ക്യാമ്പെയ്ൻ സമാപനം (ജനുവരി 1 വെള്ളി)

ദമ്മാം: “സോഷ്യൽ മീഡിയ സാധ്യതയും ബാധ്യതയും” എന്ന തലക്കെട്ടിൽ തനിമ ദമ്മാം നടത്തിവരുന്ന ദ്വൈ വാര പ്രചാരണ പരിപാടികൾക്ക് നാളെ സമാപനം.

സമൂഹ മാധ്യമങ്ങളുടെ അനന്ത സാധ്യതകളും ഒപ്പം അവ സമൂഹത്തിൽ ചെലുത്തുന്ന ക്രിയാത്മകവും നിഷേധാത്മകവുമായ സ്വാധീനങ്ങളും പൊതു ജനങ്ങളെ ബോധവൽക്കാനായി കുട്ടികൾ, കൗമാരപ്രായക്കാർ,മുതിർന്നവർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി നടന്നു വന്ന പരിപാടികളുടെ സമാപനം നാളെ വൈകുന്നേരം 6 മണിക്ക്. പ്രശസ്ത സാമൂഹ്യ ശാസ്ത്ര വിദഗ്‌ധനും കാലിക്കറ്റ് സർവകലാശാല സോഷ്യോളജി വിഭാഗം തലവനുമായ ഡോ.എൻ.പി.ഹാഫിസ് മുഹമ്മദ് ഉൽഘാടനം ചെയ്യും.

പ്രമുഖ സമൂഹ മാധ്യമ വിദഗ്ദനും ഡി ഫോർ മീഡിയ പ്രൊജക്റ്റ് മാനേജറുമായ അംജദ് അലി ഇ.എം.പങ്കെടുക്കും.താൽപ്പര്യമുള്ളവർ 0558782853,0582956978 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q