ഉറങ്ങുന്ന സൗദി രാജകുമാരൻ കൂടുതൽ പ്രതികരിക്കാൻ തുടങ്ങി: വീഡിയോ കാണാം
റിയാദ് : ഉറങ്ങുന്ന രാജകുമാരൻ എന്ന പേരിൽ അറിയപ്പെടുന്ന വലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരൻ കൂടുതൽ പ്രതികരിക്കാൻ തുടങ്ങി.
രാജകുമാരൻ തന്റെ ഇടത് കൈപ്പടം സമീപത്ത് നിൽക്കുന്നയാൾ പറയുന്നതിനനുസരിച്ച് നിരവധി തവണ ഉയർത്തുന്ന വീഡിയോ ഇതിനകം വ്യാപകമായി ഷെയർ ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്.
രാജകുമാരന്റെ നിലവിലെ അവസ്ഥയിൽ നിന്നൊരു മടങ്ങി വരവിനായി പ്രാർഥിക്കണമെന്ന് പറഞ്ഞു കൊണ്ട് സൗദി രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം പ്രസ്തുത വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
2005 ൽ തന്റെ 16 ആം വയസ്സിൽ ലണ്ടനിൽ വെച്ചുണ്ടായ കാർ ആക്സിഡന്റിനെത്തുടർന്നാണു അറബ് കോടീശ്വരൻ വലീദ് ബിൻ ത്വലാൽ രജകുമാരന്റെ സഹോദര പുത്രൻ കൂടിയായ വലീദ് ബിൻ ഖാലിദ് രാജകുമാരൻ കോമയിലായത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കൈപ്പടം അല്പം അനക്കിയത് മുതൽ ചികിത്സയിൽ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ നിരവധി തവണ കൈപ്പടം അനക്കിയത് കൂടുതൽ പ്രതീക്ഷ നൽകിയിരിക്കുകയാണ്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം 👇
https://chat.whatsapp.com/ELmFTpNwnxD6OhOibwquEu
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
