സൗദി കിരീടാവകാശി ഓടിച്ച കാറിൽ ഖത്തർ അമീർ; അൽ ഉല കരാറിൽ ഒപ്പിട്ടത് 7 രാജ്യങ്ങൾ; സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി പറഞ്ഞ് ഖത്തർ അമീർ
അൽ ഉല : മൂന്നര വർഷത്തിലധികം നീണ്ട ഗൾഫ് പ്രതിസന്ധിക്ക് അവസാനമിട്ട് കൊണ്ട് അൽ ഉലയിലെ ശൈഖ് സ്വബാഹ് സുൽത്താൻ ഖാബൂസ് ജി സി സി ഉച്ച കോടി സമാപിച്ചു.
ആറു ഗൾഫ് രാജ്യങ്ങളും ഈജിപ്തും അടക്കം ഏഴ് രാജ്യങ്ങൾ അൽ ഉല കരാറിൽ ഒപ്പിട്ടു. തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനും ഭാവി നീക്കങ്ങൾക്ക് മാർഗ രേഖയുമാണു അൽ ഉല കരാർ നിർദ്ദേശങ്ങൾ.
എല്ലാം പ്രശ്നങ്ങളും മറന്ന് കൊണ്ട് ഒരുമിച്ച് മുന്നോട്ട് പോകാനുള്ള അറബ് നേതാക്കന്മാരുടെ തീരുമാനം ഗൾഫ് രാജ്യങ്ങളെ ഇനിയും ശക്തിപ്പെടുത്തുമെന്നാണു വിലയിരുത്തപ്പെടുന്നത്.
അതിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഓടിച്ച കാറിലിരുന്ന് അൽ ഉല പൈതൃക നഗരം ഖത്തർ അമീർ ചുറ്റിക്കറങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായി.
സൗദി അറേബ്യ നല്കിയ സ്നേഹത്തിനും പരിഗണനക്കും ഖത്തർ അമീർ പ്രത്യേകം നന്ദി അറിയിച്ചു. ഖത്തർ അമീറിനെ യാത്രയയക്കാനും സൗദി കിരീടാവകാശി സന്നിഹിതനായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa