സൗദി പ്രതിരോധ സേന തകർത്ത ബോംബ് ഡ്രോണിന്റെ ഭാഗങ്ങൾ പതിച്ച് ഒരു കുട്ടിക്കും പൗരനും പരിക്ക്
ഖമീസ് മുഷൈത്തിനു നേരെ ഹൂത്തികൾ നടത്തിയ ബോംബ് ഡ്രോൺ അക്രമണം സൗദി പ്രതിരോധ സേന തകർത്തു.
അതേ സമയം തകർന്ന ഡ്രോണിന്റെ ഭാഗങ്ങൾ പതിച്ച് ഒരു കുട്ടിക്കും പൗരനും പരിക്കേറ്റിട്ടുണ്ട്.
10 വയസ്സ് പ്രായമുള്ള കുട്ടിക്കാണു പരിക്കേറ്റത്. കാർ ഓടിക്കുന്നതിനിടയിലായിരുന്നു പൗരനു പരിക്കേറ്റത്. കാറിന്റെ ഗ്ലാസിലേക്ക് ഡ്രോണിന്റെ ഭാഗം വീഴുകയാായിരുന്നു.
ചില വീടുകൾക്കും ഇതേത്തുടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
