Tuesday, November 26, 2024
Saudi ArabiaTop Stories

സൗദി അറേബ്യ ഞായറാഴ്ച മുതൽ നിയന്ത്രണങ്ങൾ ഭാഗികമായി പിൻ വലിക്കുന്നു; വിശദ വിവരങ്ങൾ അറിയാം

റിയാദ്: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന കൊറോണ പ്രതിരോധ നടപടികൾ മാർച്ച് 7 ഞായറാഴ്ച മുതൽ ഭാഗികമായി പിൻ വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ ഇവയാണ്‌ :

എല്ലാ വിനോദ പ്രവർത്തനങ്ങളും അനുവദിക്കും. സിനിമാശാലകളും ഇൻഡോർ വിനോദ കേന്ദ്രങ്ങളും തുറക്കും. ജിം. സ്പോർട്സ് സെന്ററുകൾ എന്നിവ അനുവദിക്കും.

റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാകും.

അതേ സമയം വിവാഹ സൽക്കാരങ്ങൾ, കമ്പനി മീറ്റിങ്ങുകൾ തുടങ്ങിയവ ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും ഖൈമകളിലും മറ്റും വെച്ച് നടത്തുന്നതിനുള്ള വിലക്ക് തുടരും.

സാമൂഹിക കൂടിച്ചേരലുകളിൽ 20 ലധികം പേർ ഒരുമിക്കുന്നതിനുള്ള വിലക്ക് തുടരും.

എല്ലാവരും പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വരും ദിനങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്