ഒന്നുകിൽ അടക്കുക; അല്ലെങ്കിൽ ആളുകളെ നിയന്ത്രിക്കുക: സൗദിയിൽ മാളുകൾക്ക് മുന്നറിയിപ്പ്
റിയാദ്: രാജ്യത്തെ മാളുകളിൽ പരിധിക്കപ്പുറം ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നതിനെതിരെ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മാളുകളുടെ ശേഷിക്കപ്പുറം കസ്റ്റമേഴ്സിനെ പ്രവേശിപ്പിച്ചാൽ അടച്ച് പൂട്ടൽ നടപടി നേരിടേണ്ടി വരുമെന്നാണ് മന്ത്രാലയം ഓർമ്മിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെ ചില മാളുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അതേ സമയം സൗദിയിൽ പുതുതായി 531 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 4728 പേർ ചികിത്സയിലുണ്ട്. 7 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa