ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലെ പൊതു മേഖലാ ജീവനക്കാർക്കുള്ള റമളാനിലെ തൊഴിൽ സമയക്രമം പ്രഖ്യാപിച്ചു

ജിദ്ദ: വിശുദ്ധ റമളാൻ മാസത്തിൽ  പൊതു മേഖല ജീവനക്കാർക്കുള്ള തൊഴിൽ സമയക്രമം സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.

പ്രതിദിനം അഞ്ച് മണിക്കൂറായിരിക്കും റമളാനിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള പ്രവൃത്തി സമയം.

സിവിൽ സർവീസ് മേഖലയിലെ ഹ്യൂമൻ റിസോഴ്സസ് എക്സിക്യുട്ടീവ് ചട്ടങ്ങൾക്ക് വിധേയരായ ജീവനക്കാർക്ക് രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയായിരിക്കും ജോലി സമയം.

അതേ സമയം കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾക്ക് വിധേയമായി മൂന്ന് ഘട്ടങ്ങളിലായി ജോലി സമയം ക്രമീകരിച്ചത് തുടരുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്