ഹറമുകളിൽ തറാവീഹ് 10 റക അത്ത് ആയി ചുരുക്കുന്നതിനു രാജാവിന്റെ അംഗീകാരം; മറ്റു പള്ളികൾക്ക് പ്രത്യേക നിർദ്ദേശം
ജിദ്ദ: വിശുദ്ധ ഹറമുകളിൽ തറാവീഹ് നമസ്ക്കാരം 10 റകഅത്താക്കി ചുരുക്കുന്നതിനുള്ള നിർദ്ദേശത്തിനു സൽമാൻ രാജാവിന്റെ അംഗികാരം.
അതേ സമയം രാജ്യത്തെ മറ്റു പള്ളികൾക്ക് മതകാര്യ വകുപ്പ് പ്രത്യേക നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഇശാ നമസ്ക്കാരവും തറാവീഹും ഖിയാമുലൈലും ഒന്നിച്ച് നിർവ്വഹിക്കാനും 30 മിനുട്ടിനുള്ളിൽ പൂർത്തീകരിക്കണമെന്നുമാണു നിർദ്ദേശം .
കൊറോണ പ്രതിരോധ മുൻ കരുതലുകളുടെ ഭാഗമായാണു പള്ളികളിൽ കഴിയുന്ന സമയം കുറക്കുന്നതിനുള്ള പ്രത്യേക നിർദ്ദേശങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
