നേപാളിലെ സൗദി പ്രവാസികളുടെ ആശങ്കക്ക് പരിഹാരമായി; എല്ലാവർക്കും എൻ ഒ സി നൽകും
നേപാൾ വഴി സൗദിയിലേക്കുള്ള യാത്രക്കിടെ നേപാളിലെ ഇന്ത്യൻ എംബസിയിൽ നിന്നും എൻ ഒ സി ലഭിക്കാതെ പ്രയാസപ്പെട്ട പ്രവാസികൾക്ക് ആശ്വാസമായി എല്ലാവർക്കും എൻ ഒ സി നൽകാൻ അധികൃതർ നടപടികൾ സ്വീകരിച്ചു.
അടുത്ത ദിവസങ്ങളിൽ യാത്ര പോകേണ്ടിയിരുന്ന നിരവധി പ്രവാസികൾക്ക് എൻ ഒ സി നൽകുന്നതിൽ നേപാളിലെ ഇന്ത്യൻ എംബസി വീഴ്ച വരുത്തിയതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ഇ ടി മുഹമ്മദ് ബഷീറടക്കമുള്ള ജന പ്രതിനിധികളും മറ്റും വിഷയം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ ധരിപ്പിച്ചതിനെത്തുടർന്നാണു എല്ലാവർക്കും എൻ ഒ സി നൽകാൻ നടപടികളായതെന്നാണു റിപ്പോർട്ട്.
നേപാളിലെ ഇന്ത്യൻ എംബസിയുടെ നിരുത്തരവാദിത്വപരമായ സമീപനം നേപാൾ വഴി സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.
എൻ ഒ സി ഫീസ് ഇരട്ടിയിലധികം വർധിപ്പിച്ച എംബസി നടപടിക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa