ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട സൗദി കുടുംബത്തെ മൂന്ന് സൗദി യുവാക്കളുടെ ധീരത രക്ഷിച്ചു: വീഡിയോ കാണാം

ഹായിലിൽ അതിശക്തമായ മഴയെ ത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും കാറ്റിലും അകപ്പെട്ട സൗദി കുടുംബത്തെ മൂന്ന് സൗദി യുവാക്കളുടെ ധീരമായ ഇടപെടൽ രക്ഷിച്ചു.

ഭാര്യയും ഭർത്താവും കാറിനുള്ളിൽ പെട്ട് ശക്തമായ മഴ വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം മുന്നോട്ട് പോകാനാകാതെ കുടുങ്ങിയ സന്ദർഭത്തിലാണു യുവാക്കൾ രക്ഷകരായത്.

യുവാക്കളിൽ ഒരാൾ ഒരു കയറിന്റെ അറ്റം തങ്ങളുടെ കാറിലും മറ്റൊരു അറ്റം തന്റെ ശരീരത്തിലും ബന്ധിച്ച് കൊണ്ടായിരുന്നു രക്ഷാ പ്രവർത്തനം നടത്തിയത്.

യുവാക്കൾ രക്ഷാ പ്രവർത്തനം നടത്തുന്ന വീഡിയോ കാണാം.
https://youtube.com/shorts/6a-JiWs9PAM?feature=share

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്