ഈ പോക്ക് പോയാൽ ലോക്ക് ഡൗൺ വേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: രാജ്യത്ത് കൊറോണ പ്രതിരോധ മുൻ കരുതൽ നിയമങ്ങൾ ലംഘിക്കുന്നത് വർദ്ധിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം വാക്താവ് കേണൽ ത്വലാൽ അൽ ശൽഹൂബ് പറഞ്ഞു.
ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ പൊതു സമൂഹം ഇഷ്ടപ്പെടാത്ത അവസ്ഥയിലേക്ക് നിയന്ത്രണങ്ങൾ ശക്തമാക്കേണ്ടി വരും.
ഗതാഗത നിയന്ത്രണം, നഗരങ്ങളെ ഒറ്റപ്പെടുത്തൽ, ചില പ്രവർത്തനങ്ങൾ നിർത്തി വെക്കൽ എന്നിവ നടപ്പാക്കുന്നതിലേക്ക് മുൻ കരുതൽ നടപടികളോടുളള ജനങ്ങളുടെ ഉദാസീനത നയിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 27,000 ത്തിൽ പരം കൊറോണ പ്രതിരോധ നടപടി ലംഘനങ്ങൾ രേഖപ്പെടുത്തിയതിന്റെ പിറകെയാണു ആഭ്യന്തര മന്ത്രാലയ വാക്താവ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa