സൗദിയിലേക്കയച്ച റുമാൻ പഴത്തിൽ കുരുക്കൾക്ക് പകരം 50 ലക്ഷത്തിൽ പരം മയക്ക് മരുന്ന് ഗുളികകൾ
ജിദ്ദ: സൗദിയിലേക്ക് ലെബനാനിൽ നിന്നയച്ച റുമാൻ പഴങ്ങൾക്കുള്ളിൽ മയക്ക് മരുന്ന് ഒളിപ്പിച്ചത് അധികൃതർ പിടി കൂടി.
ജിദ്ദ സീ പോർട്ടിലെ കസ്റ്റംസാണു റുമാൻ പഴത്തിലെ കുരുക്കൾക്ക് പകരം മയക്ക് മരുന്ന് നിറച്ച് സൗദിയിലേക്ക് കടത്തിയ ഷിപ്മൻറ്റ് പിടികൂടിയത്.
50 ലക്ഷത്തിൽ പരം മയക്ക് മരുന്ന് ഗുളികകളായിരുന്നു റുമാൻ പഴത്തിനുള്ളിലാക്കി കടത്താൻ ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തുടരന്വേഷണത്തിൽ ഷിപ്മെന്റ് സ്വീകരിക്കേണ്ടിയിരുന്ന ആളുകളെ അധികൃതർ അറസ്റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് ലെബനാനിൽ നിന്ന് ഫ്രൂട്സും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് സൗദി നിരോധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa