നിലവിൽ നേപാളിലുള്ള സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി നേപാൾ ആരോഗ്യ മന്ത്രാലയം
കരിപ്പൂർ: സൗദിയിലേക്കുള്ള മടക്ക യാത്രക്കായി നേപാളിൽ എത്തിയ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി നേപാൾ ആരോഗ്യ മന്ത്രാലയത്തിന്റെ സർക്കുലർ.
ഈ മാസം 25 (ഞായർ) വരെ നേപാളിൽ ക്വാറന്റൈനിൽ കഴിയുന്ന വിദേശികൾക്ക് കോവിഡ് ടെസ്റ്റ് സംവിധാനം ഒരുക്കാനാണു സർക്കുലറിലെ നിർദ്ദേശം.
കഴിഞ്ഞ ദിവസം ട്രൻസിറ്റ് യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്തരുതെന്ന് നേപാൾ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത് നേപാളിലുള്ള പ്രവാസികൾക്ക് വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
അതേ സമയം 25 ആം തീയതിക്ക് ശേഷം നേപാളിൽ എത്തുന്നവർക്ക് പി സി ആർ ടെസ്റ്റ് നടത്തില്ലെന്നാണു അധികൃതരുടെ പുതിയ അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. ഇന്നും നാളെയുമെല്ലാം നേപാളിലേക്ക് കടക്കാനായി ഒരുങ്ങിയിരിക്കുന്ന നുറ് കണക്കിന് സൗദി പ്രവാസികൾക്ക് അത് വലിയ തിരിച്ചടിയായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa