ആശങ്കകൾക്ക് വിരാമം; നേപാൾ വഴി നേരത്തെയുള്ള പോലെ സൗദിയിലേക്ക് യാത്ര തുടരാമെന്ന് റിപ്പോർട്ട്
കോഴിക്കോട്: നേപാൾ വഴി പോകാനിരുന്ന സൗദി പ്രവാസികളുടെ ആശങ്കകൾക്ക് താത്ക്കാലിക വിരാമമാകുന്നു.
നേപാളുമായി എയർ ബബിൾ കരാർ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് സൗകര്യം നൽകണമെന്ന നേപാൾ ആരോഗ്യമന്ത്രാലയത്തിന്റെ സർക്കുലറാണു പ്രവാസികൾക്ക് ആശ്വാസമായിട്ടുള്ളത്.
ഇന്ത്യയും നേപാളും തമ്മിൽ എയർ ബബിൾ കരാർ നിലവിലുള്ളതിനാൽ പുതിയ പ്രതിബന്ധങ്ങൾ ഇന്ത്യക്കാരെ ബാധിക്കില്ല എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.
പ്രമുഖ നേപാൾ ദിനപത്രമായ ഹിമാലയൻ ടൈംസ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ തിരുത്ത് അതീവ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏപ്രിൽ 25 വരെ നേപാളിലെത്തി ക്വാറന്റൈനിൽ കഴിയുന്നവർക്കും ടെസ്റ്റ് അനുവദിക്കില്ലെന്ന നിബന്ധന ബാധകമാകില്ലെന്നും ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa