Saturday, November 23, 2024
Saudi ArabiaTop Stories

ഇൻകം ടാക്സ് നടപ്പാക്കില്ല; വാറ്റ് താത്ക്കാലികം: പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങളുമായി കിരീടാവകാശി

ജിദ്ദ: വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിൽ പലതും 2030 ആകുന്നതിനു മുമ്പ് തന്നെ പൂർത്തീകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രസ്താവിച്ചു.

2030 ആകുംബോഴേക്കും സൗദിയെ എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് ഒഴിവാക്കുകയാണു ലക്ഷ്യം.

സമീപ ഭാവിയിൽ ആരാംകോ ഷെയറുകൾ വിദേശികൾക്ക് വിൽക്കും. നിലവിൽ ആരാംകോയുടെ ഒരു ശതമാനം ഒരു വിദേശ നിക്ഷേപകനു വിൽക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

രാജ്യത്ത് ഇൻ കം ടാക്സ് നടപ്പാക്കാനുള്ള സാധ്യത കിരീടാവകാശി തള്ളിക്കളഞ്ഞു.

നിലവിൽ ഏർപ്പെടുത്തിയ 15 ശതമാനം വാറ്റ് താത്ക്കാലികമാണെന്നും അത് 5 വർഷത്തേക്ക് മാത്രമുള്ള ഒരു തീരുമാനമാണെന്നും കിരീടാവകാശി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്