Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലേക്കുള്ള പ്രവാസികളെ മാലിദ്വീപ് എമിഗ്രേഷൻ അധികൃതർ മടക്കിയയച്ച നടപടി അനാവശ്യമെന്ന്

കരിപ്പൂർ: സൗദിയിലേക്കുള്ള ഇടത്താവളമായി മാലിദ്വീപിലേക്ക് പോയ പ്രവാസികളെ മടക്കിയയച്ച നടപടി അനാവശ്യമെന്ന് ആരോപണം.

ജനവാസ കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് മാലിദ്വീപിൽ ഇന്ത്യക്കാർക്ക് നിലവിൽ വിലക്കുള്ളത്.

അതേ സമയം ജനവാസം കുറഞ്ഞ ദ്വീപുകളിലെ റിസോർട്ടുകളിൽ ഇന്ത്യക്കാർക്ക് ഇപ്പോഴും താമസിക്കാൻ അനുമതിയുണ്ട്.

കഴിഞ്ഞ ദിവസം മടക്കപ്പെട്ട പ്രവാസികൾ ഭൂരിപക്ഷവും റിസോർട്ട് ബുക്കിംഗ് ഉള്ളവരായിരുന്നുവെന്നും അവരെ മടക്കിയയച്ച എമിഗ്രേഷൻ നടപടി അനാവശ്യമായിരുന്നുവെന്നും കോട്ടക്കൽ ഖൈർ ട്രാവൽസ് എം ഡി ബഷീർ ഞങ്ങളോട് പറഞ്ഞു.

ഈ വിഷയവുമായി താൻ മാലിദ്വീപ് എമിഗ്രേഷൻ ഡിപാർട്ട്മെന്റുമായി ബന്ധപ്പെട്ടപ്പോൾ മതിയായ രേഖകളില്ലാത്തവരെയാണു മടക്കിയയച്ചതെന്ന വിചിത്ര മറുപടിയാണു ലഭിച്ചതെന്നും ബഷീർ പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്