വിമാനത്തിൽ നമസ്ക്കരിക്കാൻ പ്രത്യേക സ്ഥലം ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യം സൗദി സിവിൽ ഏവിയേഷൻ വ്യക്തമാക്കി
ജിദ്ദ: വിമാന യാത്രക്കിടെ നമസ്ക്കരിക്കാൻ ഉദ്ദേശിക്കുന്ന യാത്രക്കാരൻ വിമാനത്തിനകത്ത് നമസ്ക്കാരത്തിനായി പ്രത്യേക സ്ഥലം കണ്ടില്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സൗദി സിവിൽ ഏവിയേഷൻ ഓർമ്മപ്പെടുത്തി.
ഇത്തരം സാഹചര്യങ്ങളിൽ ഖിബ് ലയുടെ ദിശ അറിയിച്ച് തരാൻ കാബിൻ ക്രൂവിനോട് യാത്രക്കാരനു ആവശ്യപ്പെടാം.
അതോടൊപ്പം കാബിനുള്ളിൽ സൗകര്യപ്രദമായ സ്ഥലത്ത് നമസ്ക്കരിക്കുന്നതിനുള്ള സാധ്യതയും ആരായാമെന്നാണു സിവിൽ ഏവിയേഷൻ അറിയിക്കുന്നത്.
സൗദി എയർലൈൻസ് അടക്കമുള്ള പല വിമാനങ്ങളിലും നമസ്ക്കാരത്തിനായി പ്രത്യേക സ്ഥലം ഉണ്ടാകാറുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa